Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Curriculum Committee

എൻസിഇആർടി വിവാദം; പാഠ്യപദ്ധതി സമിതി പുനഃസംഘടിപ്പിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ട്ടാം ക്ലാ​​​സ് പാ​​​ഠ​​​പു​​​സ്ത​​​ക വി​​​വാ​​​ദ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ലി​​​നു പി​​​ന്നാ​​​ലെ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി സ​​​മി​​​തി പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച് എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി.

നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 22 അം​​​ഗ സ​​​മി​​​തി​​​ക്കു പ​​​ക​​​ര​​​മാ​​​യി 20 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള നാ​​​ഷ​​​ണ​​​ൽ സി​​​ല​​​ബ​​​സ് ആ​​​ൻ​​​ഡ് ടീ​​​ച്ചി​​​ഗ് ലേ​​​ണിം​​​ഗ് മെ​​​റ്റീ​​​രി​​​യ​​​ൽ ക​​​മ്മി​​​റ്റി (എ​​​ൻ​​​എ​​​സ്ടി​​​സി) എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി രൂ​​​പീ​​​ക​​​രി​​​ച്ചു.

ഐ​​​ഐ​​​ടി മ​​​ദ്രാ​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ വി. ​​​കാ​​​മ​​​കോ​​​ടി, ഐ​​​സി​​​എ​​​ച്ച്ആ​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ രാ​​​ഘ​​​വേ​​​ന്ദ്ര ത​​​ൻ​​​വാ​​​ർ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ​​​ർ പു​​​തി​​​യ സ​​​മി​​​തി​​​യി​​​ലു​​​ണ്ട്. സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മി​​​ഷേ​​​ൽ ഡാ​​​നി​​​നോ, എം.​​​ഡി. ശ്രീ​​​നി​​​വാ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​രെ സ​​​മി​​​തി​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കം ചെ​​​യ്തു.

സി​​​ല​​​ബ​​​സ് കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​ണ് സ​​​മി​​​തി പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തെ​​​ന്ന് എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി അ​​​റി​​​യി​​​ച്ചു. മൂ​​​ന്നു മു​​​ത​​​ൽ 12 വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ലെ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യും പു​​​സ്ത​​​ക​​​ങ്ങ​​​ളും ത​​​യാ​​​റാ​​​ക്കാ​​​നും ഒ​​​ന്ന്, ര​​​ണ്ട് ക്ലാ​​​സു​​​ക​​​ളി​​​ലെ പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​നും ഈ ​​​സ​​​മി​​​തി​​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്.

 

Latest News

Corehub Up